മിഷൻ അരിക്കൊമ്പൻ: വിദഗ്ധ സമിതി മൂന്നാറിൽ; കൊമ്പനെ സംബന്ധിച്ചുള്ള വിവരങ്ങൾ സമിതി നാട്ടുകാരോട് നേരിട്ട് ചോദിച്ചറിയും; റിപ്പോർട്ട് നിർണ്ണായകം

0

മൂന്നാറിൽ; കൊമ്പനെ സംബന്ധിച്ചുള്ള വിവരങ്ങൾ സമിതി നാട്ടുകാരോട് നേരിട്ട് ചോദിച്ചറിയും; റിപ്പോർട്ട് നിർണ്ണായകം

സ്വന്തം ലേഖകൻ
ഇടുക്കി: അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി മൂന്നാറിലെത്തി യോഗം ചേരുന്നു. യോഗത്തിന് ശേഷം ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളെ സമിതിയംഗങ്ങൾ സന്ദർശിക്കും. വിദഗ്ധ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്ന കാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുക.

കൊമ്പനെ സംബന്ധിച്ചുള്ള വിവരങ്ങൾ സമിതി നാട്ടുകാരോട് നേരിട്ട് ചോദിച്ചറിയും. കോട്ടയം ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർ.എസ് അരുൺ , പ്രൊജക്റ്റ് ടൈഗർ സിസിഎഫ് എച്ച്. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടും ചീഫ് വെറ്ററിനേറിയനുമായ ഡോക്ടർ എൻ.വി.കെ.അഷ്റഫ്, കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് സ്ഥലം സന്ദർശിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here