ഉപയോഗം കൂടിയാൽ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

0

ഉപയോഗം കൂടിയാൽ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഉപയോഗം ഇനിയും കൂടിയാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. വൈകുന്നേരങ്ങളിൽ ഉപയോഗം കുറയ്ക്കണം. ഉയർന്ന വിലകൊടുത്താണ് ഇപ്പോൾ വൈദ്യുതി വാങ്ങുന്നതെന്നും മന്ത്രി അറിയിച്ചു.

‘വൈദ്യുതി ഉപയോഗം വല്ലാതെ വർധിച്ചിട്ടുണ്ട്. വൈകുന്നേരം വന്നിട്ടാണ് വാഷിങ് മെഷീൻ ഉൾപ്പെടെ ഉപയോഗിക്കുന്നത്. അത് നിർത്തിയാൽ നമുക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല. സഹകരിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.’ മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.നാല് ലൈറ്റ് കത്തുമ്പോൾ ഒരു ലൈറ്റ് ഓഫ് ചെയ്താൽ നിലവിലെ പ്രശ്നം നമുക്ക് പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി നിർദ്ദേശിച്ചു.

ജൂൺ മുപ്പതിനുള്ളിൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ജൂൺ ഒന്നുവരെയുള്ള ഉൽപ്പാദനം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപയോഗവും ക്രമാതീതമായി വർധിച്ചത്. ചൊവ്വാഴ്‌ച്ച മാത്രം ഉപയോഗിച്ചത് 102.95 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. 17ാം തിയ്യതി 100.35 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ഉപയോഗിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിലെ വൈദ്യുതി ഉപയോഗം തുടർച്ചയായ ദിവസങ്ങളിൽ നൂറു ദശലക്ഷം യൂണിറ്റിലെത്തുന്നത്.

Leave a Reply