കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു

0

കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു. ചെയർപേഴ്‌സൺ സ്ഥാനത്തുനിന്ന് ഡോ. ചിന്താ ജെറോം രണ്ടു ടേം പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം ഷാജർ ചുമതലയേറ്റത്.

പുതിയ ഉത്തരവാദിത്വം പ്രാധാന്യം അർഹിക്കുന്നതാണെന്നും വിവേചനമില്ലാതെ നീതി പൂർവമായി മുന്നോട്ട് പോകുമെന്നും എം ഷാജർ പറഞ്ഞു. ചുമതല ഏറ്റെടുത്ത എം. ഷാജറിന് കമ്മീഷന്റെ നിയമാവലി മുൻ യുവജനകമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം കൈമാറി. ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, കമ്മീഷൻ അംഗങ്ങളായ കെ.പി. പ്രമോഷ്, അഡ്വ. ആർ. രാഹുൽ, കമ്മീഷൻ സെക്രട്ടറി ഡാർളി ജോസഫ്, ഡോ. ഷിജുഖാൻ, വി. എസ്. ശ്യാമ തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂർ എംഎം ബസാർ പുറക്കുന്ന് സ്വദേശിയായ ഷാജർ കേളോത്ത് മുഹമ്മദ് കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കൾ: അയാൻ ഹാദി, അയ്റ എമിൻ. ഷാജർ സിപിഎംം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ്. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന ജോ. സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി, കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു.

Leave a Reply