ബിജെപി നേതാക്കൾ ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരുമായി നടത്തുന്ന കൂടിക്കാഴ്ച കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0

ബിജെപി നേതാക്കൾ ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരുമായി നടത്തുന്ന കൂടിക്കാഴ്ച കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തിനും വിശ്വാസികൾക്കും ബിജെപി നീക്കം കാപട്യമാണെന്ന് കൃത്യമായി അറിയാം. രാജ്യത്തെല്ലായിടത്തും ക്രൈസ്തവർക്കെതിരായ അക്രമസംഭവങ്ങൾ പെരുകുകയാണെന്നും വാർത്താസമ്മേളനത്തിൽ വി ഡി സതീശൻ പറഞ്ഞു.

ക്രൈസ്തവ സംഘടനകൾ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത് 598 ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടെന്നാണ്. ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്താൻ വരുന്നവരാണെന്നാണ് കഴിഞ്ഞ ദിവസം കൂടി കർണാടകയിലെ ഒരു മന്ത്രി പറഞ്ഞത്. മതമേലദ്ധ്യക്ഷന്മാർക്ക് ബിജെപി അനുകൂല നിലപാടുണ്ടെന്ന് തോന്നുന്നില്ലെന്നും സതീശൻ പ്രതികരിച്ചു.

രാജ്യത്തെല്ലായിടത്തും ക്രൈസ്തവർക്ക് നേരെ സംഘപരിവാർ സംഘടനകൾ അക്രമം അഴിച്ചുവിടുമ്പോൾ ഇവിടെ അവരെ പ്രീണിപ്പിക്കാനുള്ള ശ്രമം നടക്കുന്നത് തമാശയാണ്. അവർ കബളിപ്പിക്കപ്പെടുകയാണ്. ഇത് തിരിച്ചറിയുമെന്ന് വിശ്വാസമുണ്ട്. ആട്ടിൻതോലിട്ട ചെന്നായയെ പോലെയാണ് ബിജെപി നിലപാടെന്ന് ക്രൈസ്തവർക്കറിയാമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here