കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂർ പാക്കേജിൽ ഭക്ഷണമുൾപ്പടെ സകലതിനും നിരക്ക് കൂട്ടി കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ

0

കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂർ പാക്കേജിൽ ഭക്ഷണമുൾപ്പടെ സകലതിനും നിരക്ക് കൂട്ടി കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി). 10 രൂപയായിരുന്ന പ്രവേശനഫീസ് 20 രൂപയാക്കി. 160 രൂപയായിരുന്ന നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് 200 രൂപയും 100 രൂപയായിരുന്ന വെജിറ്റേറിയൻ ഭക്ഷണത്തിന് ഇനി 150 രൂപയും നൽകണം. അരമണിക്കൂർ മാത്രമുള്ള ബോട്ടിങ്ങിലും കാര്യമായ വർധന വരുത്തിയിട്ടുണ്ട്. 100 രൂപയിൽനിന്ന് 150 ആക്കിയാണ് ഉയർത്തിയത്.

കെ.എഫ്.ഡി.സിയുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സി ഗവി ടൂർ പാക്കേജ് നടത്തുന്നത്. നിലവിൽ പത്തനംതിട്ടയിൽനിന്ന് പുറപ്പെടുന്ന യാത്രക്ക് പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് എന്നിവ ഉൾപ്പെടെ 1300 രൂപയാണ് യാത്രക്കാരിൽനിന്ന് വാങ്ങുന്നത്. കെ.എഫ്.ഡി.സി. നിരക്ക് വർധിപ്പിച്ചതോടെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തേണ്ട ഗതികേടിലാണ് കെ.എസ്.ആർ.ടി.സി. ഇത് ടൂറിസം പദ്ധതിയെ പ്രതിസന്ധിയിലാക്കുമെന്നും അധികൃതർ പറയുന്നു.

Leave a Reply