വാട്ടർ മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ എന്തിന് കാത്തിരുന്നുവെന്ന് ഹൈബി ഈഡൻ എംപി

0

വാട്ടർ മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ എന്തിന് കാത്തിരുന്നുവെന്ന് ഹൈബി ഈഡൻ എംപി. കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തുന്നത് ദുരൂഹമാണ്. കൊച്ചിയിലെ ജനങ്ങളോട് കാണിക്കുന്ന അവഗണനയാണിതെന്നും എംപി ആരോപിച്ചു.

കൊച്ചിയിൽ ഉദ്ഘാടനം നടത്താത്തത് എന്തുകൊണ്ടാണെന്ന് സർക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണം. ഇതിന്റെ ഉത്തരവാദിത്വം ആർക്കാണെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് നടത്തുന്ന പദ്ധതി നടപ്പാക്കാൻ വൈകിയത് എന്തുകൊണ്ടാണെന്നും ഹൈബി ഈഡൻ ചോദിച്ചു.

Leave a Reply