പാരമ്പര്യ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി കഠോര പ്രവര്‍ത്തി; ദേവപ്രീതിക്കായി സ്വയം ബലി നല്‍കി; അഗ്‌നികുണ്ഡത്തിലേക്കു സ്വയം തലയറുത്ത് അര്‍പ്പിച്ചു

0


അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ശിരസ്സറ്റ നിലയില്‍ ദമ്പതികളെ കണ്ടെത്തി. അഗ്‌നികുണ്ഡത്തിലേക്കു സ്വയം തലയറുത്ത് അര്‍പ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. സ്വന്തം ശിരസ്സുകള്‍ ഛേദിക്കാനായി പുതിയതരം ഗില്ലറ്റിന്‍ പോലുള്ള യന്ത്രവും ഇവര്‍ നിര്‍മിച്ചിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന യന്ത്രമായിരുന്നു ഗില്ലറ്റിന്‍.

ഞായറാഴ്ച ഉച്ചയ്ക്കുശേഷം വിഞ്ചിയ ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ ഹെമു മക്വാന(38), ഭാര്യ ഹന്‍സബെന്‍ (35) എന്നിവരാണു മരിച്ചത്. പാരമ്പര്യ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള ബലിയാണ് ഇവര്‍ നടത്തിയതെന്നാണു നിഗമനം. സ്വന്തം ഇഷ്ടപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും ഇവരെഴുതിയ കുറിപ്പ് കണ്ടെടുത്തു. എന്നാല്‍, മറ്റു വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു.

ദേവപ്രീതിക്കായി ഇരുവരും സ്വയം ബലി നല്‍കിയെന്നാണു കരുതുന്നത്. ശിരഛേദത്തിനു മുന്‍പ് ഇവര്‍ അഗ്‌നികുണ്ഡം ഒരുക്കിയിരുന്നു. പിന്നാലെ തലകള്‍ ഗില്ലറ്റിന്‍ യന്ത്രത്തിനു കീഴില്‍വച്ചു. െകെയില്‍ പിടിച്ചിരുന്ന കയര്‍ വിടുകയും ഇരുമ്പ് ബ്ലേഡ് തലയ്ക്കു മുകളില്‍ പതിക്കുകയും ചെയ്യുകയായിരുന്നു. രണ്ടു മക്കളെയും അമ്മാവന്റെ വീട്ടിലേക്ക് അയച്ച ശേഷമായിരുന്നു ബലി നടത്തിയത്.

Leave a Reply