ആന്ധ്ര മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ഇന്ന് ബിജെപിയിൽ ചേരും

0ന്യൂഡൽഹി∙ അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ഇന്ന് ബിജെപിയിൽ ചേരും. ഉച്ചയ്ക്ക് 12ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കോൺഗ്രസിൽ നിന്ന് രാജിവച്ച് ഏതാനും ആഴ്ചകൾക്കു പിന്നാലെയാണ് ബിജെപിയിൽ ചേരുന്നത്.
കോൺഗ്രസിന്റെ അംഗത്വത്തിൽ നിന്ന് രാജിവച്ച് മാർച്ച് 11ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അദ്ദേഹം കത്തുനൽകിയിരുന്നു. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിക്കാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കിരൺ കുമാർ 2014ലും കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. തുടർന്ന് ‘ജയ് സമൈക്യന്ദ്ര’ എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ച അദ്ദേഹം, 2018 ൽ കോൺഗ്രസിൽ തിരിച്ചെത്തി

Leave a Reply