സംസ്ഥാനത്ത് റേഷൻ കടകൾ അടച്ചിടാനുണ്ടായ സാഹചര്യം പാർട്ടിയോട് വിശദീകരിച്ച് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ

0

സംസ്ഥാനത്ത് റേഷൻ കടകൾ അടച്ചിടാനുണ്ടായ സാഹചര്യം പാർട്ടിയോട് വിശദീകരിച്ച് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. ഇ പോസ് മെഷീനുമായുള്ള സെർവർ തകരാറാണ് കടയടച്ചിടലിന് കാരണമായതെന്ന് മന്ത്രി വിശദീകരിച്ചു. വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല.

റേഷൻകടകൾ അടച്ചിടാനുണ്ടായ സാഹചര്യം പാർട്ടിക്കും സർക്കാരിനും നാണക്കേടായതോടെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിലാണ് മന്ത്രി വിശദീകരണം നൽകിയത്.

ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം കടയടച്ചിട്ട് സെർവർ പ്രശ്‌നം പരിഹരിക്കുന്നത്. ഉപഭോക്താക്കൾക്ക് റേഷൻ വാങ്ങാനുള്ള സാഹചര്യം അടുത്ത മാസം വരെ ഒരുക്കിയിട്ടുണ്ടെന്നും വിശദീകരിച്ചു.

Leave a Reply