ശമ്പളം കിട്ടാത്തതിന് പ്രതിഷേധം: വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി താഴേത്തട്ടിലോ മറ്റോ എടുത്തതാകാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

0

എറണാകുളം:ശമ്പളം കിട്ടാഞ്ഞതിനു പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി താഴേത്തട്ടിലോ മറ്റോ എടുത്തതാകാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സർക്കാർ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്, അതൊന്നും സർക്കാരിനെ അപകീർത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തിൽ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന സത്യവാഗ്മൂലത്തിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്തം മാനേജ്മെന്റിനാണ്.സർക്കാർ സഹായം തുടരും, അക്കാര്യത്തിൽ ദുർവ്യാഖ്യാനം വേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply