തുറവൂർ ടിഡി സ്‌കൂളുകളിലെ നിയമനങ്ങൾ കാലാവധി കഴിഞ്ഞ കമ്മിറ്റി നടത്തരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

0

ആലപ്പുഴ, തുറവൂർ ടിഡി സ്‌കൂളുകളിലെ നിയമനങ്ങൾ കാലാവധി കഴിഞ്ഞ കമ്മിറ്റി നടത്തരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ നീട്ടികൊണ്ടുപോകുന്ന കമ്മറ്റിക്കെതിരെ അഴിമതി ആരോപണങ്ങളും ഉയരുന്നതിനിടെയാണ് സർക്കാർ ഉത്തരവ് വന്നത്. ടിഡി സ്‌കൂൾ മാനേജ്‌മെന്റിന് കീഴിലുള്ള ആലപ്പുഴ ടിഡിഎച്ച്എസ്എസിലെ നിയമനങ്ങൾ അംഗീകരിക്കുന്നത് ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫിസറും തുറവൂർ ടിഡിഎച്ച്എസ്എസ്, ടിഡിറ്റിറ്റി ഐ എന്നി സ്ഥാപനങ്ങളിലെ നിയമനങ്ങൾ അംഗീകരിക്കുന്നത് ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫിസറും ആണ്. അംഗീകൃത കാലാവധി കഴിഞ്ഞ മാനേജർ നടത്തുന്ന നിയമനങ്ങൾ അംഗീകരിക്കരുതെന്ന് ആലപ്പുഴ ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഇറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഇപ്പോൾ ഭരണം നടത്തുന്നത് ഒ പ്രേംകുമാർ പ്രസിഡന്റായ മാനേജ്‌മെന്റ് കമ്മിറ്റിയാണ്. ഈ കമ്മറ്റിയുടെ കാലയളവിൽ വലിയ രീതിയിലുള്ള സ്ഥലം വിലപ്പനയും, അനധികൃതമായ പട്ടയം വിതരണവും പല രീതിയിൽ ഉള്ള അഴിമതി ആരോപണങ്ങളും ഉയർന്നു വന്നിട്ടുണ്ട്. മാത്രമല്ല ആലപ്പുഴ കോടതിയിലും, ഹൈ കോടതിയിലും ഈ കമ്മറ്റിയുടെ അഴിമതിക്കെതിരെ പലരീതിയിലുള്ള കേസുകളും നടക്കുന്നുണ്ട്. ഇപ്പോൾ ഉള്ള മാനേജരുടെ കാലാവധി 2017- 2023 ആണ്. 2022 ഡിസംബർ 20ന് കാലാവധി കഴിഞ്ഞിട്ടും ഇവർ ഇലക്ഷൻ നടത്താതെ നീട്ടികൊണ്ടുപോകുകയാണ്.

സ്‌കൂളിലെ ടീച്ചേർസ് അപ്പോയ്ന്റ്‌മെന്റ് ലക്ഷ്യം വച്ചാണ് ഇതെന്നണ് ആരോപണം. ഇത് ചോദ്യം ചെയ്യ്തു വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതിൽ പുതിയ നിയമനങ്ങൾ പാടില്ലയെന്ന ഒരു ഓർഡറും പുറപ്പെടുവിച്ചിട്ടുണ്ട്. അതും പ്രകാരം ഉടനെതന്നെ ഇലക്ഷൻ നടത്തി പുതിയ കമ്മിറ്റിക്ക് ചാർജ് കൊടുക്കണമെന്നും അല്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് നേരിട്ട് സ്‌കൂളുകളുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here