പോലീസ്‌ ക്വാര്‍ട്ടേഴ്‌സില്‍ പതിനാലുകാരിയുടെ ദുരൂഹ മരണത്തില്‍ ലഹരി മാഫിയയ്‌ക്കു പങ്കെന്നു സംശയം

0

തലസ്‌ഥാനത്ത്‌ പോലീസ്‌ ക്വാര്‍ട്ടേഴ്‌സില്‍ പതിനാലുകാരിയുടെ ദുരൂഹ മരണത്തില്‍ ലഹരി മാഫിയയ്‌ക്കു പങ്കെന്നു സംശയം. സംഭവത്തെക്കുറിച്ച്‌ ഉന്നതതല അനേ്വഷണം തുടങ്ങി. ക്വാര്‍ട്ടേഴ്‌സ്‌ കേന്ദ്രീകരിച്ചും പോലീസുകാരന്റെ മകളായ പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂള്‍ കേന്ദ്രീകരിച്ചുമാണ്‌ അനേ്വഷണം. ജില്ലാ ക്രൈംബ്രാഞ്ച്‌ അസിസ്‌റ്റന്റ്‌ കമ്മിഷണറുടെ നേതൃത്വത്തില്‍ അനേ്വഷണം തുടങ്ങി. അമിത ലഹരി ഉപയോഗത്തെത്തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജാണ്‌ മരണകാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാര്‍ പോലീസിനു റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌.
ഒരാഴ്‌ച മുമ്പാണ്‌ 14 വയസുകാരിയെ കിടപ്പുമുറിയില്‍ അബോധാവസ്‌ഥയില്‍ കണ്ടെത്തിയത്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. അസ്വാഭാവിക മരണത്തിന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത മ്യൂസിയം പോലീസ്‌ അനേ്വഷണം നടത്തുന്നതിനിടയിലാണ്‌ പെണ്‍കുട്ടി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്‌.
പിന്നാലെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാരും അമിത ലഹരി ഉപയോഗത്തെത്തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ്‌ അഥവ തലച്ചോറിലെ രക്‌തസ്രാവമാണ്‌ മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലേക്ക്‌ എത്തി. പെണ്‍കുട്ടിയെ അബോധാവസ്‌ഥയില്‍ കണ്ടെത്തിയ മുറിയില്‍ അടക്കം അനേ്വഷണസംഘം വിശദമായ പരിശോധന നടത്തി. ഇവിടെനിന്നും ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടെടുത്തതായിയാണ്‌ വിവരം.

Leave a Reply