കൊച്ചി വിമാനത്താവളം വഴിയുള്ള വിദേശ പാഴ്‌സൽ കള്ളക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥനെ ഡിആർഐ അറസ്റ്റ് ചെയ്തു

0

കൊച്ചി വിമാനത്താവളം വഴിയുള്ള വിദേശ പാഴ്‌സൽ കള്ളക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥനെ ഡിആർഐ അറസ്റ്റ് ചെയ്തു. ഫോറിൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അശുതോഷാണ് പിടിയിലായത്. ഒരാഴ്ച മുമ്പ് മലപ്പുറം മുന്നിയൂരിൽ നിന്ന് 6.3 കിലോ സ്വർണവുമായി ആറ് പേർ അറസ്റ്റിലായിരുന്നു. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാഴ്സലുകളിലായിരുന്നു സ്വർണം. തുടർന്നുള്ള അന്വേഷണത്തിൽ 3.2 കോടി രൂപ വില വരുന്ന സ്വർണം അശുതോഷാണ് കസ്റ്റംസ് ക്ലിയർ ചെയ്ത് നൽകിയതെന്ന് കണ്ടെത്തി. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്.

Leave a Reply