വന്ദേ ഭാരത് എക്സ്‌പ്രസിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സിപിഎം നേതാക്കൾ സ്വീകരണം നൽകി. സിപിംം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.വി. സുമേഷ് എന്നിരാണ് സ്റ്റേഷനിലെത്തിയത്. വന്ദേ ഭാരത് എക്‌സപ്രസിന്റെ ലോക്കോ പൈലറ്റിനെ ജയരാജൻ പൊന്നാട അണിയിച്ചു.
അഞ്ചുമിനിറ്റോളം നിർത്തിയിട്ട ട്രെയിനിനുള്ളിൽ കയറിയ നേതാക്കൾ സി 1, സി 2 കോച്ചുകളിലെ യാത്രികരോടും ഉദ്യോഗസ്ഥരോടും കുശലാന്വേഷണവും നടത്തി. തലശ്ശേരിയിൽ നഗരസഭാ അധ്യക്ഷ കെ.എം.ജമുനാറാണി പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പയ്യന്നൂരിൽ ട്രെയിനിനെ സ്വീകരിക്കാൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും എത്തിയിരുന്നു.