ഓരോ പഞ്ചായത്തിൽ മാത്രമല്ല, ഓരോ വാർഡിലും കളിക്കളം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0

ഓരോ പഞ്ചായത്തിൽ മാത്രമല്ല, ഓരോ വാർഡിലും കളിക്കളം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായികപ്രവർത്തനങ്ങളുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്. ഓരോരുത്തരും ശാരീരികക്ഷമതയുള്ളവരായിരിക്കുക എന്നത് പ്രധാനമാണ്. ലഹരിവസ്തുക്കൾ പോലുള്ള വിപത്തുകളെ അകറ്റാനും കായികപ്രവർത്തനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രായഭേദമില്ലാതെ മുഴുവൻ പേരും ഈ കളിക്കളങ്ങൾ പ്രയോജനപ്പെടുത്തുകയും വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നമ്മുടെ കളിക്കളങ്ങൾ വീണ്ടെടുക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കാര്യമായ പങ്കുവഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളിൽ സമ്പൂർണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. മൂന്ന് വർഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തിൽ 113 പഞ്ചായത്തുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. നിലവിൽ നിശ്ചയിച്ച സൗകര്യങ്ങൾ പ്രകാരം ഒരു കളിക്കളത്തിന് ഒരു കോടി രൂപ വേണം. ഇതിൽ 50 ലക്ഷം കായികവകുപ്പ് മുടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here