വന്യമൃഗശല്യം കാട്ടുതീയും തടയാന്‍ കേന്ദ്രഫണ്ട് ; കേരളം ഉപയോഗിച്ചത് പകുതി മാത്രം ; 81.59 കോടിയില്‍ ചെലവാക്കിയത് 41 കോടി

0

കൊച്ചി: വന്യമൃഗശല്യം അതിരൂക്ഷമായി തുടരുമ്പോള്‍ കേന്ദ്രഫണ്ട് ചെലവഴിക്കുന്നതില്‍ സംസ്ഥാനത്തിന് അലംഭാവം. വനമേഖല വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് മൂലമുള്ള നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാര വനവല്‍ക്കരണ ഫണ്ട് ആയി കേരളത്തിന് നല്‍കിയത് 81.59 കോടി രൂപയെന്ന് വിവരാവകാശ രേഖ. എന്നാല്‍, സംസ്ഥാനം ചെലവഴിച്ചത് 40.77 കോടി രൂപ മാത്രം.

2017-18 മുതല്‍ 2021-22 വരെയുള്ള കണക്കാണ് ലഭ്യമായത്. വനമേഖല വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് മൂലം മരങ്ങള്‍, വനഭൂമി, വന്യജീവി, പാരിസ്ഥിതിക സേവനങ്ങള്‍ എന്നിവയുടെ നഷ്ടം നികത്താനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.

വന്യജീവികളുടെ ആവാസവ്യവസ്ഥയുടെ മെച്ചപ്പെടുത്തലാണ് ഫണ്ട് നല്‍കുന്നതിന്റെ പ്രധാന ലക്ഷ്യം. വനവല്‍ക്കരണം, സംയോജിത വന്യജീവി പരിപാലന പദ്ധതി, കാട്ടുതീ തടയല്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, കീട-രോഗ നിയന്ത്രണം, മണ്ണ്, ഈര്‍പ്പം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ഈ ഫണ്ട് ഉപയോഗിക്കാം. കാട്ടാനകളുടെ ശല്യം മൂലം ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ വന്യജീവികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ദുര്‍ബലമാണെന്നതിന് തെളിവാണ് ഫണ്ട് വിനിയോഗത്തിലെ വിഴ്ച.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ദേശീയ അതോറിറ്റി, നഷ്ടപരിഹാര വനവല്‍ക്കരണ ഫണ്ട് മാനേജ്‌മെന്റ് ആന്‍ഡ് പ്ലാനിങ് നല്‍കിയ മറുപടിയിലാണ് ഫണ്ട് വിനിയോഗത്തില്‍ കേരളത്തിന്റെ

Leave a Reply