ബിഹാറില്‍ ബോംബ് സ്‌ഫോടനം; അഞ്ചോളം പേര്‍ക്ക് പരുക്ക്‌

0


പറ്റ്ന : ബിഹാറിലെ സസാറാമിൽ രാത്രിയോടെ ബോംബ് സ്ഫോടനം. അഞ്ചോളം പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനവമി ദിനത്തിൽ സംഘർഷമുണ്ടായിടത്താണ് സ്ഫോടനവുമുണ്ടായത്. സ്ഥലത്ത് നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെയാണ് സ്ഫോടനം.

സംഘർഷത്തിനും നിരോധനാജ്ഞക്കും പിന്നാലെ സസാറാമിൽ ഇന്ന് നടക്കേണ്ടിയിരുന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ പരിപാടി റദ്ദാക്കിയിരുന്നു. രാമനവമി ദിനത്തില്‍ പശ്ചിമബംഗാളിലും ബിഹാറിലും സംഘർഷം ഉണ്ടായ മേഖലകളില്‍ എല്ലാം നിരോധനാജ്ഞ തുടരുകയാണ്. ബംഗാളില്‍ 38 പേരെയാണ് സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത്.

ബിഹാറിലെ നളന്ദയില്‍ 27 പേരെയും സസാരാമില്‍ 18 പേരെയും സംഘ‍ർഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിഹാറിലെ സംഘർഷങ്ങളില്‍ അസ്വഭാവിക ഇടപെടലുണ്ടെന്ന ആരോപണമാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നയിക്കുന്നത്.

Leave a Reply