തിരുവനന്തപുരം: പിന്നാക്കസമുദായങ്ങളുമായി ബന്ധം ഉറപ്പിക്കാൻ ബിജെപിയുടെ കരുനീക്കം. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളുമായി ബന്ധം ശക്തമാക്കുന്നതിനു സമാന്തരമായി സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ കോളനികളിലാകും ബിജെപി പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. ബിജെപി. നേതാക്കളും പ്രവർത്തകരും വരുംദിവസങ്ങളിൽ പട്ടികജാതി, പട്ടികവർഗ കോളനികളിലെ വീടുകളിലെത്തും.
ക്രൈസ്തവർക്കിടയിൽ ഇതിനകം നടത്തിയ പ്രവർത്തനങ്ങളിലൂടെ പാർട്ടിക്ക് സ്വാധീനമുണ്ടാക്കാനുള്ള ശ്രമം വിജയിച്ചെന്നാണ് ബിജെപി. വിശ്വസിക്കുന്നത്. അതിന്റെ തുടർച്ചയായാണ് പട്ടിക ജാതി കോളനികളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ക്ഷേമപരിപാടികൾ പട്ടികജാതിവിഭാഗങ്ങളിൽ എത്തിക്കുന്നതിനാകും തുടക്കത്തിൽ മുൻതൂക്കം. ഇതുവഴി കോളനിനിവാസികളുമായി നിരന്തരബന്ധം സ്ഥാപിച്ച് പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് നീക്കം.
ന്യൂനപക്ഷത്തോടൊപ്പം, പിന്നാക്കവിഭാഗങ്ങളോട് അടുപ്പമുണ്ടാക്കാനുള്ള ശ്രമവും ഏറ്റെടുക്കുകയാണ് പാർട്ടി. ഒ.ബി.സി. മോർച്ച, പട്ടികജാതി മോർച്ച തുടങ്ങിയ പോഷകസംഘടനകളുടെ സഹകരണത്തോടെ പാർട്ടിയിലേക്ക് വിവിധമേഖലകളിലെ ജനങ്ങളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കും