കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച വനിതാ നേതാവിനെതിരെ അച്ചടക്ക നടപടിയുമായി ബിജെപി നേതൃത്വം

0

കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച വനിതാ നേതാവിനെതിരെ അച്ചടക്ക നടപടിയുമായി ബിജെപി നേതൃത്വം. മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോനെതിരെയാണ് നേതൃത്വം നടപടി സ്വീകരിച്ചത്.

കർണാടകത്തിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിൽ നിന്നും പത്മജയെ നേതൃത്വം വിലക്കി. ഇവർക്കെതിരെ അച്ചടക്ക നടപടിക്ക് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് ശുപാർശയും ചെയ്തു.

കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിലാണ് പത്മജ കോൺഗ്രസിനെ പിന്തുണച്ചത്. തെരെഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ നിർദ്ദേശം തള്ളിയാണ് പത്മജ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തത്. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടി.

Leave a Reply