വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച്‌ എട്ടുവയസുകാരി മരിച്ചു

0


തിരുവില്വാമല: വീഡിയോ കാണുന്നതിനിടെ മൊൈബല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ എട്ടുവയസുകാരി മരിച്ചു. പഴയന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍ അംഗം പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടില്‍ അശോക്‌ കുമാറിന്റെയും തിരുവില്വാമല സര്‍വീസ്‌ സഹകരണ ബാങ്ക്‌ ഡയറക്‌ടര്‍ സൗമ്യയുടെയും ഏകമകളായ ആദിത്യശ്രീ(8)യാണു മരിച്ചത്‌.
തിങ്കളാഴ്‌ച രാത്രി പത്തരയ്‌ക്കാണു സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മൂമ്മ മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌.
ഫോണ്‍ ചൂടായതാണ്‌ പൊട്ടിത്തെറിക്കാന്‍ കാരണമെന്നു വിദഗ്‌ധര്‍ വ്യക്‌തമാക്കി. മുറിയില്‍ മുത്തശി ഉപയോഗിച്ചിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ ഉണ്ടായിരുന്നു. ഇതാണു പൊട്ടിയതെന്നു സംശയമുണ്ടായെങ്കിലും ഫോണ്‍ തന്നെയാണ്‌ പൊട്ടിത്തെറിച്ചതെന്ന്‌ ഫോറന്‍സിക്‌ പരിശോധനയില്‍ സ്‌ഥിരീകരിച്ചു. ‘കെമിക്കല്‍ ബ്ലാസ്‌റ്റാ’ണ്‌ അപകടകാരണമെന്ന്‌ എ.സി.പി: ടി.എസ്‌. സിനോജ്‌ പറഞ്ഞു. ഫോറന്‍സിക്‌ വിദഗ്‌ധരായ സയന്റിഫിക്‌ ഓഫീസര്‍ ബി. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തിയത്‌.
കുട്ടിയുടെ മുഖത്തും തലയ്‌ക്കും പരുക്കേറ്റിരുന്നു. ഫോണ്‍ ചാര്‍ജ്‌ ചെയ്യുന്നതിന്‌ ഇട്ടിരിക്കുകയായിരുന്നുവെന്നും സംശയമുണ്ട്‌.
വീടിനുള്ളില്‍നിന്ന്‌ സ്‌ഫോടനശബ്‌ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. അപകടസമയത്ത്‌ പുതപ്പിനടിയില്‍ കിടന്ന്‌ കുട്ടി ഗെയിം കളിക്കുകയായിരുന്നുവെന്നാണ്‌ മുത്തശി പോലീസിനോട്‌ പറഞ്ഞത്‌. പൊട്ടിത്തെറി കേട്ട്‌ ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച്‌ കിടക്കുന്ന കുട്ടിയെയാണ്‌ കണ്ടതെന്നും അവര്‍ പറഞ്ഞു. തിരുവില്വാമല ൈക്രസ്‌റ്റ്‌ ന്യൂ ലൈഫ്‌ സ്‌കൂളിലെ മൂന്നാംക്ല ാസ്‌ വിദ്യാര്‍ഥിനിയാണ്‌ ആദിത്യശ്രീ. പോസ്‌റ്റ്‌മോട്ടത്തിനുശേഷം പാമ്പാടി ഐവര്‍മഠം ശ്‌മശാനത്തില്‍ സംസ്‌കരിച്ചു.

Leave a Reply