പഴയങ്ങാടിയിൽ മണൽ ലോറിയിടിച്ചു പൊലിസുകാരെ കൊല്ലാൻ ശ്രമം; മാട്ടൂൽ സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ; പിടിയിലായത് മണൽ കടത്തിന് എസ്‌കോട്ട് പോകുന്നവർ

0


കണ്ണൂർ: പഴയങ്ങാടി ബസ് സ്റ്റാന്റിൽ വെച്ച് മണൽകടത്തുകയായിരുന്ന ലോറി കൊണ്ടുപൊലീസ് വാഹനത്തിന് നേരെ അതിക്രമം നടത്തുകയും പൊലീസുകാരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വധശ്രമത്തിനും, പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപെടുത്തിയതിനും മാട്ടൂൽ സൗത്ത് സെമിറാ സ്റ്റോപ്പിന് സമീപത്തേ എ.മുന്തസിർ (29), മാട്ടൂൽ സൗത്ത് ജി.എം.എൽ.പി. സ്‌കൂളിന് സമീപത്തേ ഇട്ടോൽ മുഹമ്മദ് റസിൽ (21) എന്നിവരെയാണ് പഴയങ്ങാടി സിഐ.ടി .എൻ .സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.സംഭവത്തിലെ പ്രധാന പ്രതികൾ ഒളിവിലാണ്.

പൊലീസ് വാഹനത്തേ ഇടിച്ച ടിപ്പർ ലോറി ഒളിവിൽ കൊണ്ടുപോകാൻ സഹായിച്ചതിനും മണൽ കടത്തിന് സഹായിയായി പ്രവർത്തിക്കുകയും പൊലീസ് വാഹനങ്ങളെ നിരിക്ഷിച്ച് മണൽ സംഘങ്ങൾക്ക് എസ്‌കോട്ട് പോകുന്ന സംഘങ്ങളാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. ഏപ്രിൽ പത്തിന് രാത്രി കാലപെട്രോളിങ്ങി നിറണ്ടിയ പൊലീസ് സംഘം പുലർച്ച നാലുമണിയോടെ പഴയങ്ങാടി ബസ് സ്റ്റാന്റിൻ എത്തിയപ്പോൾ പൊലീസ് വാഹനത്തേ കണ്ട് ബസ് സ്റ്റാന്റിന് മുന്നിലൂടെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു.

ഇതോടെ പൊലീസ് വാഹനത്തിൽ ഒരു ഭാഗത്ത് ഇടിച്ചു മുന്നോട്ട് നീങ്ങി.പൊലീസ് പിൻതുടർന്നപ്പോൾ പൊലീസ് വാഹനത്തിൽ മുൻവശത്തേക്ക് ഇടിച്ചു കയറ്റി വാഹനവുമായി മണൽ സംഘം രക്ഷപെടുകയായിരുന്നു.ഇടിയുടെ ആഘത്തിൽ പൊലീസ് വാഹനത്തിന്റെ മുൻഭാഗീ പാടെ തകരുകയും എഎസ്ഐ.വി.വി.ഗോപിനാഥ് (55) ഡ്രൈവർ കെ.ശരത്ത്, (35) ഹോം ഗാഡ് ടി.ബാലകൃഷ്ണൻ (56)ഉൾപെടെയുള്ളവർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

Leave a Reply