കുടുംബവുമൊത്ത് സ്വിറ്റ്‌സർലന്റിലേക്ക് പറന്ന് നടൻ കൃഷ്ണ കുമാറും കുടുംബവും; യാത്രയുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് അഹാനയും സഹോദരിമാരും

0


യാത്രകളെ ഏറെ പ്രണയിക്കുന്ന താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഇപ്പോൾ വിദേശ യാത്രയിലാണ് കൃഷ്ണകുമാറും ഭാര്യയും മകളും നടിയുമായ അഹാനയും സഹോദരിമാരുമെല്ലാം. അവധി ആഘോഷിക്കാൻ സ്വിറ്റ്‌സർലന്റിലാണ് താരകുടുംബം ഉള്ളത്. അഹാനയുടെ സഹോദരിമായ ദിയ കൃഷ്ണനും ഇഷാനിയും ഹൻസികയുമെല്ലാം യാത്രയുടെ അതിമനോഹരമായ നിരവധി ചിത്രങ്ങളും വിഡിയേയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കൃഷ്ണകുമാറും സ്വിറ്റ്‌സർലൻഡ് യാത്രയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വിറ്റ്‌സർലന്റിന്റെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളെല്ലാം അഹാനയും സഹോദരിമാരുമെല്ലാം കാമറയിൽ പകർതതുന്നുണ്ട്. ഇവിടെ നിന്നുള്ള റീൽസുകളും താരകുടുംബം ചെയ്യുന്നുണ്ട്. ഈക്കഴിഞ്ഞിടയ്ക്ക് അമ്മ സിന്ധുവും അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം സിംഗപ്പൂരിലേക്ക് അഹാന വെക്കേഷൻ യാത്ര പോയിരുന്നു. സഹോദരിമാർക്കൊപ്പം സിംഗപ്പൂരിലെ ബീച്ചിൽ നിന്നെടുത്ത കിടിലൻ ഡാൻസ് വിഡിയോയും അഹാന ആരാധകർക്കായി അന്ന് പങ്കുവച്ചിരുന്നു. കൂടാതെ അമ്മ സിന്ധുവിന്റെ 51ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ കശ്മീർ യാത്രയും വൈറലായിരുന്നു.

എവിടെ തിരിഞ്ഞാലും മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള നാടാണ് സ്വിറ്റ്‌സർലന്റ്. ആൽപ്സ് പർവത നിരകളോട് ചേർന്നുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് സ്വിറ്റ്സർലൻഡിനെ മലകയറ്റക്കാരുടെ സ്വർഗീയ ഭൂമിയാക്കുന്നത്. സ്വിസ് ആൽപ്സ് എന്നു വിളിക്കുന്ന ഈ പ്രദേശത്ത് നിരവധി ഹൈക്കിങ്ങ് റൂട്ടുകളാണുള്ളത്. മഞ്ഞു പുതച്ച മലനിരകളും ഇടതൂർന്ന പൈൻ മരക്കാടുകളും നീലാകാശത്തെ പ്രതിഫലിപ്പിക്കുന്ന അരുവികളുമെല്ലാം ഓരോ മലകയറ്റങ്ങളേയും സവിശേഷമാക്കുന്നു.

Leave a Reply