തലശേരി എരഞ്ഞോലിപ്പാലത്ത് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തിയറ്റു

0

തലശേരി എരഞ്ഞോലിപ്പാലത്ത് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തിയറ്റു. എരഞ്ഞോലിപ്പാലം സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സ്‌ഫോടനം നടന്നത്.

ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനമാണെന്നാണ് സൂചന. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. ഇയാളുടെ മൊഴി ലഭിച്ചാല്‍ മാത്രമേ സംഭവത്തില്‍ വ്യക്തത വരൂ.

LEAVE A REPLY

Please enter your comment!
Please enter your name here