ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

0

ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. 21 വയസായിരുന്നു. രാജഗിരിയിൽ കൃഷിയിടത്തിൽ പരിക്കേറ്റ നിലയിലാണ് എബിനെ കണ്ടെത്തിയത്.

നാട്ടുകാർ ഉടൻ ഇയാളെ ആശുപത്രിയലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസും. എബിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Leave a Reply