വൈക്കം തലയാഴത്ത് ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയുടെ പ്രസവത്തെ തുടർന്ന് മരിച്ച കുഞ്ഞിനെ മണ്ണിനടിയിൽ കുഴിച്ചിട്ടു. ഇന്നലെ വീട്ടിൽ വെച്ച് ആണ് യുവതി പ്രസവിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പരിശോധന.
സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിക്കാൻ തീരുമാനിച്ചത്.