ഉത്സവത്തിനിടെ മര്‍ദനമേറ്റ പട്ടികജാതി യുവാവ്‌ മരിച്ചു

0


കോഴിക്കോട്‌: ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ പട്ടികജാതിക്കാരനായ യുവാവ്‌ മരിച്ചു. ബാലുശേരി എരമംഗലം നടവരമ്പത്ത്‌ ബിനീഷാ(42)ണു കഴിഞ്ഞ 27-നു രാത്രി കൊളത്തൂര്‍ കരിയാത്തന്‍ കോട്ടയ്‌ക്കല്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ്‌ മരിച്ചത്‌.
ഉത്സവക്കൊടിയിറക്കത്തിനിടെ ചിലര്‍ സംഘം ചേര്‍ന്ന്‌ ബിനീഷിനെ മര്‍ദിക്കുകയായിരുന്നു. പിറ്റേന്ന്‌ രാവിലെ പ്രദേശവാസികളാണു ബോധരഹിതനായ നിലയില്‍ ബിനീഷിനെ കണ്ടെത്തിയത്‌. മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ ആറരയോടെ മരിച്ചു. മാതാപിതാക്കള്‍: കണ്ണന്‍കുട്ടി, പാര്‍വ്വതി. ഭാര്യ: സരിത. പോലീസ്‌ സ്വമേധയാ കേസെടുത്തെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല.

Leave a Reply