ബംഗ്ളൂരിൽ വാഹനാപകടത്തിൽ ഇരിട്ടി സ്വദേശിനിയായ വിദ്യാർത്ഥിനി ദാരുണമായി മരിച്ചു

0

ബംഗ്ളൂരിൽ വാഹനാപകടത്തിൽ ഇരിട്ടി സ്വദേശിനിയായ വിദ്യാർത്ഥിനി ദാരുണമായി മരിച്ചു. ഇരിട്ടി കച്ചേരിക്കടവ് തെക്കേൽ സജിയുടെ മകൾ അഷ്മിത സജി(19) യാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് അഷ്മിത. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്.

സഹോദരൻ: ആശിഷ്. കഴിഞ്ഞ ദിവസം കൽപ്പറ്റയിലുണ്ടായ വാഹനപകടത്തിൽ ഇരിട്ടി ഡോൺബോസ്‌കോ കോളേജിലെ മൂന്ന് വിദ്യാർത്ഥികൾ മരിച്ചിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു ദുരന്തവാർത്ത കൂടി ഇരിട്ടിയെ തേടിയെത്തുന്നത്.

Leave a Reply