എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന ബംഗാൾ സ്വദേശി പിടിയിൽ

0

എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമബംഗാൡലെ മൂർഷിദാബാദ് സ്വദേശി സാഗർ എസ്.കെയെ(22)യാണ് എറണാകുളം മാർക്കറ്റ് റോഡിൽ നിന്നും സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

എറണാകുളം മാർക്കറ്റിനുള്ളിൽ പ്രത്യേകിച്ചും ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവിന്റെ കച്ചവടം നടക്കുന്നുവെന്ന് സംശയമുണ്ടെന്ന് വ്യാപാരികളും യൂണിയൻ തൊഴിലാളികളും സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയശങ്കറിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് മാർക്കറ്റ് റോഡ് പരിസരത്ത് പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ശക്തമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി.

ഞായറാഴ്ച രാത്രി 11 മണിയോടെ നൈറ്റ് പട്രോളിങ് നടത്തുമ്പോൾ മാർക്കറ്റ് പരിസരത്ത് വച്ച് പൊലീസിനെ കണ്ട് പതുങ്ങിയ പ്രതിയെ പരിശോധിച്ചപ്പോൾ, പ്ലാസ്റ്റിക് കവറിൽ നിന്നും അരക്കിലോയോളം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം മാർക്കറ്റ് റോഡിലുള്ള കെട്ടിടത്തിൽ ഒളിപ്പിച്ചുവച്ചിരുന്ന 3.25 കിലോയോളം കഞ്ചാവ് കണ്ടെടുത്തു.

ബംഗാളിലെ മൂഷിദാബാദ് എന്ന ഗ്രാമത്തിൽ നിന്നും ഇവിടെ വിൽപ്പനക്കായി മേടിച്ചു കൊണ്ടുവന്നതാണെന്ന് പ്രതി സമ്മതിച്ചു. കോടതി ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ പ്രിൻസിപ്പൽസ് ഇൻസ്‌പെക്ടർ അഖിൽ കെ പി,സബ് ഇൻസ്‌പെക്ടർ അനൂപ് സി, സാംസൺ സബ് ഇൻസ്‌പെക്ടർ ഷാജീ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, ബേസിൽ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply