ചത്തീസ്ഗഢിലെ ദന്തേവാഡയില്‍മാവോയിസ്റ്റുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 10 പോലീസുകാരും വാഹനത്തിന്റെ ഡ്രൈവരുമാണ് മരിച്ചത്. അനാര്‍പുര്‍ റോഡില്‍ ഇന്ന് ഉച്ചകഴിഞ്ഞ് പോലീസുകാരുടെ വാഹനം കടന്നുപോകുന്നതിനിടെ ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു.
മാവോയിസ്റ്റ് വിരുദ്ധ ഓപറേഷനില്‍ പങ്കെടുത്ത ശേഷം മടങ്ങിയ പോലീസ് സംഘമാണ് കൊല്ലപ്പെട്ടത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ എത്രയാണെന്ന് കൃത്യമായി പറയാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാ സേനയ്ക്കു നേരെ ആക്രമണം നടത്തുമെന്ന് കഴിഞ്ഞയാഴ്ച നക്‌സലുകളുടെ ഭീഷണി സന്ദേശം എത്തിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് മാവോയിസ്റ്റ് വേട്ടയ്ക്ക് എത്തിയ സംഘമാണ് ദുരന്തത്തിന് ഇരയായത്