ദുബായ് എക്സ്പോ സിറ്റി മാൾ 2024-ൽ ഉദ്ഘാടനം ചെയ്യും

0

വൈശാഖ് നെടുമല

ദുബായ്: വാണിജ്യ, വ്യാപാരകേന്ദ്രമായ എക്സ്പോ സിറ്റി മാൾ 2024-ൽ ഉദ്ഘാടനം ചെയ്യുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.190-ൽ പരം വ്യാപാരസ്ഥാപനങ്ങളും, ഭക്ഷ്യശാലകളുമുള്ള ഈ മാൾ ദുബായിയുടെ മുഖമുദ്ര തന്നെയാകുമെന്നാണ് വിലയിരുത്തൽ. ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ ഷോപ്പിംഗ് മാളിനെ ദുബായ് എക്സ്പോ 2020 മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എക്സ്പോ റോഡ്, ജബൽ അലി റോഡ് എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചേരാനാകുന്ന രീതിയിലാണ് ഈ മാൾ നിർമ്മിക്കുന്നത്.

എമ്മാറിന്റെ സൗത്ത് പ്രോജക്ടിന്റെ ഭാഗമായി നിർമ്മിക്കുന്ന ഈ മാളിൽ വാടകയ്ക്ക് നൽകുന്നതിനായി 385000 സ്‌ക്വയർ ഫീറ്റ് ഏരിയ ഉണ്ടായിരിക്കുന്നതാണ്. ആയിരത്തിലധികം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും മാളിൽ ഒരുക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here