ഇന്ത്യ – ബഹ്‌റൈൻ : ആരോഗ്യ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കും

0

വൈശാഖ് നെടുമല

മനാമ : ബഹ്‌റൈൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യദ് ജവാദ് ഹസൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച്ച നടത്തി. ബഹ്‌റൈൻ പ്രൈമറി ഹെൽത്ത്കെയർ സെന്റർ സിഇഓ ഡോ. ലുൽവ റാഷിദ് ഷോവേയ്തർ ഈ ചർച്ചയിൽ പങ്കെടുത്തു.

ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ഈ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു.
ഇന്ത്യയും, ബഹ്‌റൈനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും, ആരോഗ്യ മേഖല ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ഇരുരാജ്യങ്ങളും പ്രകടമാക്കുന്ന ക്രമമായുള്ള വളർച്ചയെക്കുറിച്ചും ബഹ്‌റൈൻ ആരോഗ്യ വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി.

വിവിധ മേഖലകളിലുള്ള വൈദഗ്ധ്യം പരസ്പരം കൈമാറുന്നതിനെക്കുറിച്ചും, പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും ഇരുകൂട്ടരും ചർച്ച ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here