വൺ ബില്യൺ മീൽസ് പ്രചാരണപരിപാടി : സംഭാവന ഒരു ബില്യൺ ദിർഹം കടന്നു

0

വൈശാഖ് നെടുമല

ദുബായ് : ‘വൺ ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് ലഭിച്ച സംഭാവന ഒരു ബില്യൺ ദിർഹം കടന്നതായി യുഎഇ അധികൃതർ വ്യക്തമാക്കി. റമദാൻ മാസത്തിൽ പ്രാദേശികതലത്തിലും, അന്താരാഷ്ട്രതലത്തിലുമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ആഗോളതലത്തിൽ ഭക്ഷ്യക്ഷാമത്തെ അഭിസംബോധന ചെയ്യുന്നതിനും, വിശപ്പ് നിർമ്മാർജ്ജനം ചെയ്യുന്നതിനുമുള്ള സുസ്ഥിര പദ്ധതികൾ ഒരുക്കുകയാണ് ഈ പ്രചാരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലേക്ക് ഇതുവരെ ഒരുലക്ഷത്തിഎൺപതിനായിരത്തോളം പേർ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇതിൽ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവർ ഉൾപ്പെടുന്നു.

യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ പ്രചാരണപരിപാടിയിലേക്ക് 250 മില്യൺ ദിർഹം സംഭാവന ചെയ്തതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. ഇതോടെ ഈ പ്രചാരണപരിപാടിയിലേക്കുള്ള ആകെ സംഭാവന 1.075 ബില്യൺ ദിർഹം ആയിട്ടുണ്ട്.

Leave a Reply