റമദാൻ മാസത്തിൽ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ച തീർത്ഥാടകരുടെ എണ്ണം 10 ദശലക്ഷം പിന്നിട്ടു

0

വൈശാഖ് നെടുമല

മക്ക: റമദാൻ മാസത്തിൽ ഇതുവരെ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ച തീർത്ഥാടകരുടെ എണ്ണം 10 ദശലക്ഷം കടന്നതായി സൗദി അധികൃതർ വ്യക്തമാക്കി. ഗ്രാൻഡ് മോസ്കിലെത്തുന്നവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകി വരുന്നതായി ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ടു ഹോളി മോസ്‌ക്സ് ഇതോടൊപ്പം വ്യക്തമാക്കി.

ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർക്ക് സംസം വെള്ളത്തിന്റെ കുപ്പികൾ, ഒന്നിലധികം ഭാഷകളിൽ നിര്‍ദ്ദേശങ്ങൾ നൽകുന്ന സേവനം, തിരക്കിൽ കുട്ടികൾ കൂട്ടംതെറ്റുന്നത് ഒഴിവാക്കുന്നതിനായുള്ള ട്രാക്കിങ്ങ് ബ്രേസ്ലെറ്റുകൾ തുടങ്ങിയ സേവനങ്ങൾ നൽകുന്നതായി അധികൃതർ പറഞ്ഞു.

Leave a Reply