ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനൊരുങ്ങി സുൽത്താൻ അൽ നെയാദി

0

വൈശാഖ് നെടുമല

ദുബായ് : ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരി എന്ന നേട്ടം കൈവരിക്കാനൊരുങ്ങി സുൽത്താൻ അൽ നെയാദി. യുഎഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബഹിരാകാശയാത്രികനായ സുൽത്താൻ അൽ നെയാദി ഈ മാസം 28-ന് ബഹിരാകാശത്ത് നടക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ പ്രഖ്യാപിച്ചു.

നാസയിലെ ബഹിരാകാശസഞ്ചാരിയായ സ്റ്റീഫൻ ബൊവെനൊപ്പമാണ് അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് സ്പേസ് വാക് നടത്തുന്നതിന് സുൽത്താൻ അൽ നെയാദി തയ്യാറെടുക്കുന്നത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഇത്തരം ഒരു ദൗത്യം നിർവഹിക്കുന്ന പത്താമത്തെ രാജ്യമായി യു എ ഇ മാറുന്നതാണ്.

സ്പേസ് സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾ, അസംബ്ലി എന്നിവയുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുന്നതിന്റെ ഭാഗമായാണ് അൽ നെയാദി ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങുന്നത്.

Leave a Reply