തീവ്രവാദത്തിന് ധനസഹായം നൽകുന്നത് അവസാനിപ്പിക്കും : നടപടി കടുപ്പിച്ച് യുഎഇ

0

വൈശാഖ് നെടുമല

അബുദാബി: തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ, എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കിയതായി യുഎഇ അറിയിച്ചു. ഇത്തരം പ്രവണതകൾക്കെരെ യുഎഇ കഴിഞ്ഞ വർഷം കാര്യമായ പുരോഗതി കൈവരിച്ചതായി ആന്റി മണി ലൗൻഡറിങ്ങ് ആൻഡ് കൗണ്ടർ ടെററിസം ഫിനാൻസിംഗ് എക്‌സിക്യൂട്ടീവ് ഓഫീസ് ഡയറക്ടർ ജനറൽ ഹമീദ് അൽസാബി വ്യക്തമാക്കി.

ഫലപ്രദമായ രീതിയിൽ നടപടികൾ ഉറപ്പാക്കാൻ യു എ ഇയിലുടനീളമുള്ള അധികാരികളുമായും സ്വകാര്യ മേഖലയുമായും ചേർന്ന് പ്രവർത്തിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട ജപ്തികളിലും അറസ്റ്റുകളിലും യുഎഇ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് 2023-ലെ ആദ്യ രണ്ട് മാസങ്ങളിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും നിയുക്ത സാമ്പത്തികേതര ബിസിനസുകളിൽ നിന്നും പ്രൊഫഷനുകളിൽ നിന്നുമായി 7,000 സംശയാസ്പദമായ ഇടപാട് റിപ്പോർട്ടുകളും സംശയാസ്പദമായ പ്രവർത്തന റിപ്പോർട്ടുകളും ലഭിച്ചതായും, മുൻ വർഷത്തേക്കാൾ 81% കൂടുതലാണ് ഇതെന്നും അൽ സാബി പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട 2023-ന്റെ ആദ്യ പാദത്തിൽ യുഎഇ അധികൃതർ 76 സ്ഥാപനങ്ങൾക്കായി ഏകദേശം 115 മില്യൺ ദിർഹത്തിലധികം വരുന്ന 161 പിഴകൾ ചുമത്തിയതായി അദ്ദേഹം അറിയിച്ചു. യുഎഇ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം 7.6% വളർന്നതായും, ലോകബാങ്കിന്റെ റിപ്പോർട്ടുകൾ പ്രകാരം 2023-ൽ 4.1% വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply