അത്യാഢംബര ക്രൂയിസ് സേവനമേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങി എമിറേറ്റ്സ്

0

വൈശാഖ് നെടുമല

ദുബായ് : എമിറേറ്റ്സ് സീലൈൻ’ എന്ന പേരിൽ അത്യാഢംബര ക്രൂയിസ് ലൈനർ സേവനമേഖലയിലേക്ക് എമിറേറ്റ് സ് പ്രവേശിക്കാനൊരുങ്ങുന്നു. എമിറേറ്റ്സ് ഗ്രൂപ്പാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

ഈ വർഷം ജൂൺ 31 മുതൽ ‘എമിറേറ്റ്സ് സീലൈൻ’ യാത്രകളുടെ വിശദപരിപാടികൾ പ്രസിദ്ധീകരിക്കുന്നതും, ബുക്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നതുമാണ്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഏറ്റവും നൂതനമായതും, മികച്ചതുമായ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള 10 ക്രൂയിസ് കപ്പലുകളാണ് ‘എമിറേറ്റ്സ് സീലൈൻ’ ഓർഡർ ചെയ്തിരിക്കുന്നത്. ‘എമിറേറ്റ്സ് സീലൈൻ’ ബ്രാൻഡിന് കീഴിലെ ആദ്യ ക്രൂയിസ് 2024 ഏപ്രിൽ 1-ന് ദുബായ് ഹാർബറിൽ നിന്ന് ആരംഭിക്കുമെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

എമിറേറ്റ്സ് എയർലൈൻസിന്റെ 1985 ഒക്ടോബറിലെ ആദ്യ വിമാനയാത്രയുടെ ഓർമ്മയിൽ പാകിസ്താനിലെ കറാച്ചി പോർട്ടിലായിരിക്കും ഈ ക്രൂയിസ് കപ്പൽ ആദ്യമായി അടുക്കുന്നത്. യു എസ് എ മുതൽ ന്യൂസീലൻഡ് വരെയുള്ള മേഖലകളിലെ എല്ലാ പ്രധാന ക്രൂയിസ് പോർട്ടുകളിലൂടെയും സഞ്ചരിക്കുന്ന രീതിയിലായിരിക്കും ‘എമിറേറ്റ്സ് സീലൈൻ’ പ്രവർത്തിക്കുന്നത്.

അത്യാഢംബര ക്രൂയിസ് സേവനരംഗത്തെ ഏറ്റവും മികച്ച യാത്രാനുഭവങ്ങളായിരിക്കും ‘എമിറേറ്റ്സ് സീലൈൻ’ മുന്നോട്ട് വെക്കുന്നതെന്ന് കമ്പനി അറിയിച്ചു.

Leave a Reply