എം.ഡി.എം.എ യുമായി യുവാവും, യുവതിയും അറസ്റ്റിൽ

0

അങ്കമാലി:എം.ഡി.എം.എ യുമായി യുവാവും, യുവതിയും അറസ്റ്റിൽ. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങൽ വീട്ടിൽ ആൽബിറ്റ് (21), ആലപ്പുഴ കായംകുളം കരിയിലകുളങ്ങര കരടംമ്പിള്ളി വീട്ടിൽ അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നും പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. അങ്കമാലി കെ.എസ്.ആർ.റ്റി.സി. ബസ്സ് സ്റ്റാന്റിനു സമീപം വച്ച് പൊലീസ് വാഹനം തടത്തു നിർത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും പേഴ്‌സിൽ നിന്നുമായി 20.110 ഗ്രാം എം.എഡിഎ.എ. കണ്ടെടുത്തു.

പിടികൂടിയ സംഘത്തിൽ ജില്ലാ ഡൻസാഫ് ടീമിനെ കൂടാതെ ഇൻസ്‌പെക്ടർ പി.എം.ബൈജു , എസ്‌ഐമാരായ പ്രദീപ് കുമാർ, മാർട്ടിൻ ജോൺ, ദേവിക, എഎസ്ഐ റജി മോൻ, സി.പി.ഒ മാരായ മഹേഷ്, അജിത എന്നിവരാണ് ഉണ്ടായിരുന്നത്

Leave a Reply