എം.ഡി.എം.എയുമായി യുവതി പിടിയില്‍

0


കൊച്ചി: എം.ഡി.എം.എയുമായി കഴക്കൂട്ടം സ്വദേശിയായ യുവതിയെ കൊച്ചി പോലീസ്‌ കമ്മിഷണറേറ്റ്‌ യോദ്ധാവ്‌ സ്‌ക്വാഡ്‌ പിടികൂടി. തിരുവനന്തപുരം കഴക്കൂട്ടം പറക്കാട്ടു വീട്ടില്‍ അഞ്‌ജു കൃഷ്‌ണ(29)യാണ്‌ പിടിയിലായത്‌. പ്രതിയില്‍നിന്ന്‌ 52 ഗ്രാം എം.ഡി.എം.എ. പോലീസ്‌ കണ്ടെടുത്തു. നാടകരംഗത്തു പ്രവര്‍ത്തിച്ചിരുന്ന പ്രതി മൂന്നു വര്‍ഷമായി കാസര്‍ഗോഡ്‌ സ്വദേശിയായ സമീറിനൊപ്പം എറണാകുളത്താണ്‌ താമസം. പ്രതികള്‍ ബംഗളൂരുവില്‍നിന്നു വലിയ അളവില്‍ എം.ഡി.എം.എ. വാങ്ങി എറണാകുളത്തു വില്‍പ്പന നടത്തിവരുകയായിരുന്നു.
തൃക്കാക്കര തോപ്പില്‍ ജങ്‌ഷനില്‍ പോണോത്‌ റോഡില്‍ മുണ്ടപ്പിള്ളി ലൈനില്‍നിന്നാണ്‌ പ്രതിയെ പിടികൂടിയത്‌.

Leave a Reply