ഹോട്ടലില്‍ നിന്ന് 16 ലക്ഷം യൂറോ വിലമതിക്കുന്ന വൈന്‍ കുപ്പികള്‍ മോഷ്ടിച്ചു; സ്‌പെയിനില്‍ ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ

0


സ്പെയ്ന്‍: ഹോട്ടല്‍ റെസ്റ്റോറന്റില്‍ നിന്ന് 16 ലക്ഷം യൂറോ (ഏകദേശം 14.25 കോടി ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന 45 കുപ്പി വൈന്‍ മോഷ്ടിച്ചതിന് ദമ്പതികളെ ജയിലിലടച്ച് സ്പാനിഷ് കോടതി. 2021 ഒക്ടോബറില്‍ തെക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ കാസെറസിലെ ആട്രിയോ ഹോട്ടലില്‍ നിന്നാണ് 350,000 യൂറോ വിലമതിക്കുന്ന Chateau D’Yquem 1806 എന്ന പേരില്‍ അറിയപ്പെടുന്ന വൈന്‍ മോഷണം പോയത്. സ്ത്രീക്ക് നാല് വര്‍ഷവും പുരുഷന് നാലര വര്‍ഷവും തടവ് ശിക്ഷയാണ് കാസെറസിലെ കോടതി വിധിച്ചത്. 2022 ജൂലൈയില്‍ ക്രൊയേഷ്യയില്‍ അറസ്റ്റിലായ ദമ്പതികള്‍ ഹോട്ടലിന് 753,454 യൂറോ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

സ്പാനിഷ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ മെക്സിക്കന്‍ സൗന്ദര്യ റാണിയായ യുവതി വ്യാജ സ്വിസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഹോട്ടലില്‍ കയറിയതെന്ന് കോടതി പറഞ്ഞു.ഹോട്ടലിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചതിന് ശേഷം, പുലര്‍ച്ചെ രണ്ട് മണിക്ക് യുവതി റിസപ്ഷനിലേക്ക് വിളിക്കുകയും തനിക്ക് സാലഡ് ഉണ്ടാക്കി തരാന്‍ ജീവനക്കാരനോട് ആവശ്യപ്പെടുകയും െചയ്തു. താന്‍ തനിച്ചായതിനാലും ദമ്പതികള്‍ 14-കോഴ്‌സ് ടേസ്റ്റിംഗ് മെനു കഴിച്ചതിനാലും ജീവനക്കാരന്‍ ആദ്യം അഭ്യര്‍ത്ഥന നിരസിച്ചു, പക്ഷേ യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ സമ്മതിച്ചു.

ജീവനക്കാരന്‍ സാലഡ് തയ്യാറാക്കുന്നതിനിടെ, വൈന്‍ നിലവറയുടേതെന്ന് കരുതുന്ന ഒരു ഇലക്ട്രോണിക് താക്കോല്‍ യുവാവ് മോഷ്ടിക്കുകയും ചെയ്തു, പക്ഷേ അത് തെറ്റായിരുന്നു.വൈന്‍ നിലവറയുടെ പുറത്ത് നിന്ന് അയാള്‍ തന്റെ പങ്കാളിയെ വിളിച്ച് റിസപ്ഷനിസ്റ്റിന്റെ ശ്രദ്ധ തിരിക്കാന്‍ ഒരിക്കല്‍ കൂടി ആവശ്യശപ്പടുകയും അതിന്‍ പ്രകാരം തനിക്ക് ഒരു മധുര പലഹാരം കൂടി വേണമെന്ന് യുവതി ജീവനക്കാരനോട് പറഞ്ഞു. ഈ സമയം പ്രതി റിസപ്ഷനിലേക്ക് മടങ്ങി, ഒരു പെട്ടിയില്‍ നിന്ന് മാസ്റ്റര്‍ കീ നമ്പര്‍ 27 എടുത്തു, അത് വൈന്‍ നിലവറ തുറക്കാന്‍ ഉപയോഗിച്ചു, അവിടെ നിന്ന് 45 കുപ്പി വൈന്‍ എടുത്തു,” കോടതി പറഞ്ഞു.

ദമ്പതികള്‍ കവര്‍ച്ച സൂക്ഷ്മമായി ആസൂത്രണം ചെയ്തതാണെന്നും മോഷണത്തിന് മുന്‍പ് മൂന്ന് തവണ റെസ്റ്റോറന്റ് സന്ദര്‍ശിച്ചിരുന്നെന്നും ദമ്പതികളെ അറസ്റ്റ് ചെയ്തപ്പോള്‍ സ്പെയിനിലെ നാഷണല്‍ പോലീസ് പറഞ്ഞു.

Leave a Reply