ടിപ്പുസുല്‍ത്താനെ കൊന്നതാരാണ്, ബ്രിട്ടീഷുകാരോ വൊക്കലിംഗ സമുദായമോ? കര്‍ണാടക തെരഞ്ഞെടുപ്പിനെ ഇളക്കിമറിക്കുന്നത് ഈ ചര്‍ച്ച

0


ബംഗലുരു: കര്‍ണാടക മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ സംസ്ഥാനത്തെയാകെ ഇളക്കി മറിക്കുന്നത് ചരിത്രനായകന്‍ ടിപ്പു സുല്‍ത്താനും അദ്ദേഹത്തിന്റെ വധവും. 18 ാം നൂറ്റാണ്ടിലെ മൈസൂര്‍ ഭരണാധികാരിയെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാക്കി മാറ്റിയിരിക്കുന്നത് കര്‍ണാടക ഭരിക്കുന്ന ബിജെപിയാണ്. അദ്ദേഹത്തെ കൊലപ്പെടുത്തിയത് ബ്രിട്ടീഷുകാരോ മറാത്തി സേനയോ അല്ലെന്നും രണ്ടു വൊക്കലിംഗ പോരാളികളായിരുന്നെന്നുമുള്ള വാദമാണ് ഉന്നയിക്കുന്നത്.

മൈസൂരിലെ ഒരു വിഭാഗം പറയുന്നത് ടിപ്പു കൊല്ലപ്പെട്ടത് വൊക്കലിംഗ വിഭാഗത്തിലെ രണ്ടു നേതാക്കളായ ഉറി ഗൗഡ, നെഞ്ചേ ഗൗഡ എന്നിവരുടെ കൈ കൊണ്ടാണെന്നാണ്. അദ്ദാനന്ദ കരിയപ്പ് എന്നയാള്‍ രചിച്ച ‘ടിപ്പു നിജാകനാശുഗല’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ അവകാശവാദം.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സി.റ്റി.രവി, മന്ത്രിമാരായ അശ്വനാഥ് നാരായണന്‍, ഗോപാലയ്യ എന്നീ വൊക്കലിംഗ സമുദായത്തിലെ ബിജെപി നേതാക്കളും ഇതിനെ പിന്തുണയ്ക്കുന്നു. ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി ശോഭാ കരാന്‍ഡ്‌ലജേ, അശ്വനാഥ് നാരായണന്‍ എന്നിവരും ഉറി ഗൗഡയും നെഞ്ഞേ ഗൗഡയുമാണ് കൊലപ്പെടുത്തിയതെന്ന് ചരിക്രാരന്മാര്‍ തെളിവ് നല്‍കുന്നുണ്ടെന്ന് പറയുന്നവരിലുണ്ട്.

ഉറി ഗൗഡ, നെഞ്ഞേ ഗൗഡ എന്ന രണ്ടുപേര്‍ പോലുമില്ലെന്നും അത് കേവലം സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ മാത്രമാണെന്നാണ് വൊക്കലിംഗ സമുദായത്തിലെ കോണ്‍ഗ്രസുകാരും ജനതാദള്‍ എസിന്റെ എച്ച്.ഡി. കുമാരസ്വാമിയും പറയുന്നത്. അതേസമയം ഈ വിഷയം ആശയമാക്കി താന്‍ പുതിയൊരു സിനിമ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രിയും സിനിമാ നിര്‍മ്മാതാവുമായ മുനിരത്‌ന. ഉറി ഗൗഡ നെഞ്ഞേ ഗൗഡ എന്ന പേര് ഇയാള്‍ സിനിമയ്ക്കായി റജിസ്റ്റര്‍ ചെയ്യുക പോലുമുണ്ടായി.

വൊക്കലിംഗ സമുദായത്തിലെ ഏറ്റവും പരമോന്നതനായി കണക്കാക്കുന്ന ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിലെ മുഖ്യാധികാരി നിര്‍മലാനന്ദനാഥ മഹാസ്വാമിജിയും പ്രശ്‌നത്തില്‍ ഇടപെട്ടു. ടിപ്പുവിന്റെ ഘാതകരുമായി ബന്ധപ്പെട്ട ചരിത്രരേഖയില്‍ തീരുമാനം എടുക്കും മുമ്പ് കണ്ടെത്തലുകള്‍ മഠത്തിന് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചു. സിനിമയുമായി ഉടന്‍ മുമ്പോട്ട് പോകരുതെന്ന് മുനിരത്‌നയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തില്‍ നടക്കുന്ന ഗവേഷണങ്ങളെല്ലാം നടക്കട്ടെ എന്ന് പറഞ്ഞ് വിവാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാനാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ശ്രമിച്ചത്. തനിക്ക് അറിയാവുന്ന ഏക ഗൗഡ മൂന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയാണെന്നായിരുന്നു ഉറി ഗൗഡയേയും നെഞ്ഞേ ഗൗഡയേയും അറിയാമോ എന്ന ചോദ്യത്തിന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സുധാകര്‍ പ്രതികരിച്ചത്. ടിപ്പുവിനെ മൈസൂര്‍ ഭരണാധികാരി എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് അനേകം പ്രകോപനപരമായ കമന്റുകളാണ് ബിജെപി നേതാക്കള്‍ നടത്തിയത്.

ടിപ്പുസുല്‍ത്താനെ തീവ്രമായി പിന്തുണയ്ക്കുന്ന എല്ലാവരെയും ജനങ്ങള്‍ കൊല്ലണമെന്ന വിവാദ പ്രസ്താവന കഴിഞ്ഞമാസമാണ് ബിജെപി നേതാവ് നളിന്‍ കടീല്‍ നടത്തിയത്. ടിപ്പുവിന്റെ അനുയായികളെ ഓടിച്ചിട്ടുപിടിച്ച് കാട്ടിലേക്ക് ഓടിക്കണമെന്നും പറഞ്ഞു. ടിപ്പു ഒരു മതഭ്രാന്തന്‍ ആണെന്നും ആയിരങ്ങളെ നിര്‍ബ്ബന്ധപൂര്‍വ്വം മതംമാറ്റിയയാളാണെന്നുമാണ് ബിജെപി കാണുന്നത്.

അതേസമയം സ്വാതന്ത്ര്യസമര സേനാനിയായി വിലയിരുത്തി തുടര്‍ച്ചയായി രണ്ടു വര്‍ഷം ടിപ്പുവിന്റെ ജന്മവാര്‍ഷികം സിദ്ധരാമയ്യ സര്‍ക്കാര്‍ ആഘോഷിച്ചിരുന്നു. കര്‍ണാടകയില്‍ 224 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ മെയ് മാസങ്ങളിലായിട്ടാണ് നടക്കുക. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഭരണത്തിലേറാമെന്ന പ്രതീക്ഷയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here