റോഡ് മുറിച്ചു കടക്കവേ ടോറസ് ലോറിയിടിച്ചു, വീട്ടമ്മ മരിച്ചു

0


തൃശൂർ: ചേറ്റുവ ചുള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം. ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാർ വീട്ടിൽ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ആമിനയാണ് (60) മരിച്ചത്. ഇന്നു രാവിലെ ചുള്ളിപ്പടി സെന്ററിലായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായി പൊലീസ് പറയുന്നു.

Leave a Reply