തൊടുപുഴ: സ്വകാര്യ ബസില്‍ യാത്രക്കാരിയുടെ കഴുത്തില്‍നിന്ന് മാല മോഷ്‌ടിക്കുന്നതിനിടെ രണ്ട് തമിഴ് സ്‌ത്രീകള്‍ പിടിയില്‍. തിരുപ്പൂര്‍ സ്വദേശിനികളായ ഓവിയ (21), ഉമ (45) എന്നിവരാണ് അറസ്‌റ്റിലായത്. ഇന്നലെ രാവിലെ 10.30ന് കരിമണ്ണൂര്‍ സ്വദേശിനിയുടെ രണ്ടുപവന്റെ മാലയാണ് സംഘം മോഷ്‌ടിക്കാന്‍ ശ്രമിച്ചത്. കരിമണ്ണൂരില്‍നിന്ന് ബസില്‍ കയറിയ യാത്രക്കാരി മുതലക്കോടത്ത് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍നിന്ന യുവതികളിലൊരാള്‍ മാല കവരുകയായിരുന്നു. അസ്വാഭാവികത തോന്നി യാത്രക്കാരി തിരിഞ്ഞുനോക്കിയപ്പോഴാണ് മാല പൊട്ടിച്ചെടുത്തതായി മനസിലായത്.
ഉടന്‍ യാത്രക്കാരി ബഹളംവച്ചതിനെ തുടര്‍ന്ന് മറ്റ് യാത്രികര്‍ ചേര്‍ന്ന് ഇരുവരെയും തടഞ്ഞുവച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസെത്തി സ്‌ത്രീകളെ അറസ്‌റ്റ് ചെയ്‌തു. ഇവര്‍ അന്തര്‍സംസ്‌ഥാന മോഷണ സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. മുമ്പ് പാലായിലടക്കം ഇതേ സ്‌ത്രീകള്‍ സമാനമായ രീതിയില്‍ മോഷണം നടത്തുന്നതിനിടെ പിടിയിലായിട്ടുണ്ട്. മുതലക്കോടത്തുതന്നെ മുമ്പ് മോഷണം നടത്തിയ ശേഷമുള്ള സ്‌ത്രീകളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇവരുടെ പക്കല്‍ തിരിച്ചറിയില്‍ രേഖകളൊന്നുമില്ലാത്തതിനാല്‍ പേരും മേല്‍വിലാസവും യഥാര്‍ഥമാണെന്ന് ഉറപ്പിക്കാനാകില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി