മയക്കു മരുന്ന്‌ നിര്‍മിക്കുന്നതിന്‌ ഗുളികകളുമായി രണ്ടു പേര്‍ അറസ്‌റ്റില്‍

0


മാന്നാര്‍: മയക്കു മരുന്ന്‌ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്ന ഗുളികകളുമായി രണ്ടു പേര്‍ അറസ്‌റ്റില്‍. ആലപ്പുഴ കൈതവന സനാതനപുരം പടൂര്‍ വീട്ടില്‍ ജിതിന്‍ലാല്‍(ജിത്തു-22), ആലപ്പുഴ പഴവീട്‌ ചാക്കുപറമ്പ്‌ വീട്ടില്‍ അനന്ദുഅരവിന്ദ്‌(കണ്ണന്‍-24), എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസം വൈകിട്ട്‌ ആലുംമൂട്‌ ജങ്‌ഷന്‌ സമീപം വാഹന പരിശോധനയിലാണ്‌ ഇവര്‍ പിടിയിലായത്‌. നമ്പര്‍ ഇല്ലാത്ത ബൈക്കിലായിരുന്നു യാത്ര. സംശയം തോന്നി പരിശോധിച്ചപ്പോഴാണ്‌ ഗുളികകള്‍ കണ്ടെത്തിയത്‌.
നൈട്രോസെപാം ഗുളികയുടെ ഒന്‍പതു സ്‌ട്രിപ്പുകളില്‍ നിന്ന്‌ 86 ഗുളികകള്‍ പിടിച്ചെടുത്തു. ജില്ലയിലെ പുതിയ മെഡിക്കല്‍ സ്‌റ്റോറുകള്‍ കണ്ടെത്തിയാണ്‌ ഗുളികകള്‍ വാങ്ങുന്നതെന്നും നൈട്രോസെപാം ഗുളികയുടെ മയക്കുമരുന്നിന്റെ ചേരുവകള്‍ കൂടി ചേര്‍ത്ത്‌ കൂടുതല്‍ ലഹരിയുള്ള മയക്കു മരുന്നാക്കിയാണ്‌ കച്ചവടം നടത്തുന്നതെന്നും പോലീസ്‌ പറഞ്ഞു.
ആലപ്പുഴ നഗരത്തിലെ പ്രധാന മയക്കുമരുന്ന്‌ സംഘത്തിലെ ആളുകളാണ്‌ ഇവരെന്നും പോലീസ്‌ സംശയിക്കുന്നു. ഇരുവരും ആലപ്പുഴ സൗത്ത്‌, പുന്നപ്ര പോലീസ്‌ സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്‌. അനന്ദുഅരവിന്ദ്‌ കാപ്പ ചുമത്തപ്പെട്ട്‌ ജയിലിലായിരുന്നു. രണ്ടു മാസം മുമ്പാണ്‌ ഇയാള്‍ ജയിലില്‍ നിന്ന്‌ ഇറങ്ങിയത്‌.
എസ്‌.എച്ച്‌.ഒ: ജോസ്‌മാത്യുവിന്റെ നേതൃത്വത്തില്‍ എസ്‌.ഐമാരായ അഭിരാം.സി.എസ്‌, ജോണ്‍തോമസ്‌, ശ്രീകുമാര്‍, അഡീ.എസ്‌.ഐ: ബിന്ദു, സി.പി.ഒമാരായ പ്രദീപ്‌, സിദ്ധിക്ക്‌ ഉല്‍ അക്‌ബര്‍, ഹരിപ്രസാദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here