കേബിൾ മുറിച്ചുമാറ്റുന്നതിന് രണ്ടു ദിവസം മുമ്പു നോട്ടീസ് നല്‍കണം: ഹൈക്കോടതി

0


കൊച്ചി: നഗരത്തില്‍ സ്വകാര്യ ടെലികോം കമ്പനിയുടെ കേബിള്‍ വഴിയാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന വിധം താഴ്ന്നുകിടക്കുന്നുണ്ടെങ്കില്‍ ഇവ മുറിച്ചുമാറ്റുന്നതിന് രണ്ടു ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

എ​യ​ര്‍​ടെ​ല്‍ ക​മ്പ​നി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ വ​ഴി​യ​രി​കി​ലെ കേ​ബി​ളി​ല്‍ കു​രു​ങ്ങി ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ര്‍​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ത്ത​രം കേ​ബി​ളു​ക​ള്‍ മു​റി​ച്ചു​നീ​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

വൈ​ദ്യു​തി​പോ​സ്റ്റി​ലൂ​ടെ വ​ലി​ച്ചി​ട്ടു​ള്ള കേ​ബി​ളു​ക​ള്‍ പ​ത്തു ദി​വ​സ​ത്തി​ന​കം ടാ​ഗ് ചെ​യ്യ​ണ​മെ​ന്നും ഇ​തു ചെ​യ്യാ​ത്ത കേ​ബി​ളു​ക​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്നു​മാ​യി​രു​ന്നു സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ്. തു​ട​ര്‍​ന്ന് കേ​ബി​ളു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ കെ​എ​സ്ഇ​ബി ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് എ​യ​ര്‍​ടെ​ല്‍ ക​മ്പ​നി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹ​ര്‍​ജി​ക്കാ​ര്‍​ക്കു മാ​ത്രം നോ​ട്ടീ​സ് ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നു വ്യ​ക്ത​മാ​ക്കി​യ സിം​ഗി​ള്‍ ബെ​ഞ്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കേ​ബി​ളു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​നും നി​ര്‍​ദേ​ശി​ച്ചു. ക​മ്പ​നി കേ​ബി​ളു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ഔ​ട്ട്‌​സോ​ഴ്സ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​തു ചെ​യ്ത​വ​ര്‍ അ​ശ്ര​ദ്ധ​മാ​യാ​ണ് കേ​ബി​ള്‍ സ്ഥാ​പി​ച്ച​തെ​ന്നും കോ​ട​തി വാ​ക്കാ​ല്‍ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here