തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്‌: കെ. ബാബുവിന്‌ തിരിച്ചടി

0

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കെ.ബാബു എം.എല്‍.എക്കെതിരേ എതിര്‍ സ്‌ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ്‌ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന്‌ ഹൈക്കോടതി.
പ്രചാരണത്തിനു മതചിഹ്നം ഉപയോഗിച്ചെന്നും അയ്യപ്പന്റെ പേര്‌ പറഞ്ഞു വോട്ട്‌ പിടിച്ചെന്നുമായിരുന്നു പരാതി. ആരോപണത്തിനു മറുപടി നല്‍കാന്‍ കെ. ബാബുവിനു കോടതി മൂന്നാഴ്‌ച സമയം അനുവദിച്ചു.
അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച്‌ സ്ലിപ്പ്‌ അടിച്ചിട്ടില്ലെന്നും സാധാരണനിലയില്‍ എല്ലാ പാര്‍ട്ടികളും തയാറാക്കുന്ന പോലെയുള്ള സ്ലിപ്പാണ്‌ തങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിച്ചതെന്നും കെ. ബാബു വാദിച്ചു.
തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഫലം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. സിറ്റിങ്‌ എം.എല്‍.എയായ സ്വരാജിനെ പരാജയപ്പെടുത്തി കെ. ബാബു മണ്ഡലം പിടിച്ചെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here