ഭര്‍തൃ വീട്ടില്‍ യുവതി മരിച്ചു; ദുരൂഹതയെന്ന്‌ ബന്ധുക്കള്‍

0


അമ്പലപ്പുഴ: ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പുറക്കാട്‌ പഞ്ചായത്ത്‌ തോട്ടപ്പള്ളി മഠത്തില്‍ കിഴക്കേതില്‍ പരേതനായ ഓമനക്കുട്ടന്റെ മകള്‍ ശ്രീലക്ഷ്‌മി (ദേവൂട്ടി-24) യാണ്‌ തിരുവനന്തപുരത്തെ ഭര്‍തൃ വീട്ടില്‍ തിങ്കളാഴ്‌ച മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. ശ്രീലക്ഷ്‌മി ശുചിമുറിയില്‍ തലയിടിച്ച്‌ വീണ്‌ ആശുപത്രിയിലാണെന്നാണ്‌ തിങ്കളാഴ്‌ച രാത്രി ഭര്‍തൃ വീട്ടുകാര്‍ അറിയിച്ചത്‌.
മൊഴിനല്‍കണമെന്നു അട്ടക്കുളങ്ങര പോലീസ്‌ സ്‌റ്റേഷനില്‍നിന്നും വിവരം ലഭിച്ചതോയൊണ്‌ ബന്ധുക്കള്‍ക്ക്‌ സംശയമുണ്ടായത്‌. തുടര്‍ന്ന്‌ അനന്തപുരി ആശുപത്രിയിലും അട്ടക്കുളങ്ങര സ്‌റ്റേഷനിലുമെത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ്‌ വീടിനുള്ളില്‍ തൂങ്ങി മരിച്ചതായി വിവരം ലഭിച്ചതെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.
ഭരണിക്കാവ്‌ ബ്ലോക്ക്‌ പഞ്ചായത്തില്‍ അക്രഡിറ്റ്‌ എന്‍ജിനീയറായി ജോലി ചെയ്‌തിരുന്ന ശ്രീലക്ഷ്‌മിയും തിരുവനന്തപുരം സ്വദേശി അജേഷുമാ (വിനു) യി നവംബര്‍ അഞ്ചിനായിരുന്നു വിവാഹം. ഭര്‍ത്യവീട്ടുകാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ വിവാഹശേഷം ശ്രീലക്ഷ്‌മി ജോലി ഉപേക്ഷിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക്‌ പരാതി നല്‍കുമെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കി. ഇന്നലെ തോട്ടപ്പളളിയിലെ വീട്ടില്‍ സംസ്‌കരിച്ചു. അമ്മ: പ്രീതി.

Leave a Reply