കിണർ നന്നാക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

0

കിണർ നന്നാക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കല്ലറവിളാകം സ്വദേശി സുജിത്ത് ആണ് മരിച്ചത്. ചിറയിൻകീഴിൽ ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. കിണറ്റിൽപ്പെട്ട മറ്റൊരു തൊഴിലാളിയെ നാട്ടുകാർ രക്ഷിച്ചു. ഫയർഫോഴ്സ് എത്തിയാണ് സുജിത്തിന്റെ മൃതദേഹം പുറത്തെടുത്തത്.

വലിയകട സ്വദേശി ശിവകുമാറിന്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. സുജിത്തും ജിനിൽകുമാർ എന്ന മറ്റൊരു തൊഴിലാളിയും ചേർന്ന് കിണർ വൃത്തിയാക്കുന്നതിനിടെ സുജിത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ സുജിത്ത് വെള്ളത്തിലേക്ക് താഴ്ന്നുപോയി. രക്ഷിക്കാൻ ജിനിൽകുമാറും കിണറ്റിലിറങ്ങിയെങ്കിലും അദ്ദേഹവും അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാരെത്തി ജിനിൽകുമാറിനെ രക്ഷിച്ചു. ആറ്റിങ്ങലിൽനിന്നെത്തിയ ഫയർഫോഴ്സ് ആണ് സുജിത്തിന്റെ മൃതദേഹം പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here