പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കടത്തികൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍

0

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കടത്തികൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍. പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ മാഞ്ചേരികുരിക്കള്‍ വീട്ടില്‍ അബ്ദുള്‍ഹമീദിനെ(52)യാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന കുട്ടിയുമായി ഇയാള്‍ പരിചയപ്പെട്ടു. തുടര്‍ന്ന് ബൈക്കില്‍ കുട്ടിയെ കടത്തുകയായിരുന്നു. വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്താത്തിതിരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ കുട്ടിയ്ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിനൊടുവിലാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. ഉടന്‍ തന്നെ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. അവര്‍ നല്‍കിയ പരാതി പ്രകാരം ചൊവ്വാഴ്ച മേലാറ്റൂര്‍ പോലീസ് കേസെടുക്കുകയും ബുധനാഴ്ച പ്രതിയെ പിടികൂടുകയും ചെയ്തു.

മുന്‍പ് പാണ്ടിക്കാട് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയാണ് അബുദുള്‍ഹമീദെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.

Leave a Reply