പാറത്തോട്ടിലെ വസ്ര്‌ത വ്യാപാരിയുടെ മകനെ മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

പാറത്തോട്ടിലെ വസ്ര്‌ത വ്യാപാരിയുടെ മകനെ മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറത്തോട്ടിലും അടിമാലിയിലും രാഗം ടെക്‌സ്‌റ്റയില്‍സ്‌ ഉടമ ശാന്തി ഇല്ലം രത്തിന പാണ്‌ഡ്യന്റെ മകന്‍ വസന്ത്‌ (32)നെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഓണ്‍ലൈന്‍ സ്‌റ്റാര്‍ട്ട്‌അപ്പ്‌ നടത്തുന്ന വസന്ത്‌ ഫെബ്രുവരി 27നാണ്‌ മുംബൈയിലേക്ക്‌ പോയത്‌. മാര്‍ച്ച്‌ 10 വെള്ളിയാഴ്‌ച തിരിച്ചു നാട്ടില്‍ വരുമെന്നറിയിച്ചിരുന്നെങ്കിലും എത്തിയില്ല. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന്‌ വീട്ടുകാരെ വിളിച്ചറിയച്ചതിനെത്തുടര്‍ന്ന്‌
വസന്തിന്റെ കുടുംബം വെള്ളത്തൂവല്‍ പോലീസില്‍ വിവരം അറിയിക്കു കയായിരുന്നു. തുടര്‍ന്ന്‌ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഗോവയില്‍ ആണെന്നു കണ്ടെത്തി. ഇന്നലെ രാവിലെയാണ്‌ മുംബൈ പോലീസ്‌ മരണവിവരം കുടുംബത്തെ അറിയിച്ചത്‌.
മരണത്തില്‍ ദുരൂഹതയുള്ളതായും മുംബൈ പോലീസ്‌ അന്വേഷണം നടത്തി വരികയാണെന്നുമാണ്‌ ബന്ധുക്കള്‍ക്ക്‌ ലഭിച്ച വിവരം. വസന്തിന്റെ കുടുംബാംഗങ്ങള്‍ മുംബൈയിലേക്ക്‌ യാത്ര തിരിച്ചു. സരസ്വതി ദേവിയാണ്‌ മാതാവ്‌. ആനന്ദ്‌ ഏക സഹോദരനാണ്‌.

Leave a Reply