യുവാവിന്റെ കൊലപാതകം; രണ്ടുപേര്‍ അറസ്‌റ്റില്‍

0


അയര്‍ക്കുന്നം: തിരുവഞ്ചൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. വന്നല്ലൂര്‍ക്കര കോളനി ഇലവുങ്കല്‍ ഇ.എല്‍. ഷൈജു (48)വിനെ കൊലപ്പെടുത്തിയ കേസില്‍ പുത്തന്‍പുരയ്‌ക്കല്‍ സിബി മാത്യു(47), ലക്ഷംവീട്‌ കോളനി പടിഞ്ഞാറെ പോളച്ചിറ എം.പി. ലാലു (41) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ശനിയാഴ്‌ച രാത്രിയായിരുന്നു കൊലപാതകം.
ബി.എസ്‌.പി. പ്രവര്‍ത്തകനായിരുന്ന ഷൈജു അയര്‍ക്കുന്നം ഭാഗത്ത്‌ പോസ്‌റ്റര്‍ ഒട്ടിച്ച ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. ഷൈജുവും പ്രതികളും തമ്മിലുള്ള സംസാരം വാക്കുതര്‍ക്കത്തില്‍ എത്തുകയും സിബി കൈയിലിരുന്ന ഹെല്‍മെറ്റുകൊണ്ട്‌ ഷൈജുവിന്റെ തലയ്‌ക്ക്‌ അടിക്കുകയുമായിരുന്നു.
തുടര്‍ന്നു മൂര്‍ച്ചയുള്ളതും നീളമുള്ളതുമായ കത്തികൊണ്ട്‌ കുത്തി. നിലത്തു വീണ ഷൈജുവിനെ വലിച്ചു കൊണ്ടുപോയി വാടകയ്‌ക്ക്‌ താമസിക്കുന്ന വീട്ടമ്മയുടെ മുറ്റത്ത്‌ ഇട്ടു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. എസ്‌.എച്ച്‌.ഒ. ആര്‍. മധു, എസ്‌.ഐ. സജി ലൂക്കോസ്‌, എ.എസ്‌.ഐ. പ്രദീപ്‌, സി.പി.ഒമാരായ ജിജോ ജോസ്‌, ശ്രീനിഷ്‌ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply